09:09am 11 September 2026
NEWS
വോട്ടുവണ്ടി ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ പര്യടനം ആരംഭിച്ചു
10/03/2026  10:27 AM IST
nila
 വോട്ടുവണ്ടി ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ പര്യടനം ആരംഭിച്ചു

ചെങ്ങന്നൂർ: കേരള നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി വോട്ടര്‍മാരെ ബോധവല്‍കരിക്കു
ന്നതിനും വോട്ടിംഗ് പ്രക്രിയ പരിചയപ്പെടുത്തുന്നതിനുമായി  വോട്ടുവണ്ടി ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ പര്യടനം ആരംഭിച്ചു.
 ചെങ്ങന്നൂരിൽ ആരംഭിച്ച പര്യടനം എല്ലാ വോട്ടര്‍മാരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആർ.ഡി.ഒ. ഷാജു എം.എസ്,  പറഞ്ഞു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രം, വിവിപാറ്റ് എന്നിവ ഉപയോഗിച്ച് വോട്ടു ചെയ്യാവുന്ന രീതി പൊതുജനങ്ങള്‍ക്കായി വോട്ടുവണ്ടി പരിചയപ്പെടുത്തും. വോട്ട് ചെയ്തതിന് ശേഷം വിവിപാറ്റ് മിഷ്യനിൽ 7 സെക്കന്റ് വോട്ട് ചെയ്ത ചിഹ്നം വോട്ടർക്ക് കണ്ട് ഉറപ്പിക്കാൻ സാധിക്കും. താലൂക്ക് ഓഫീസ് ജീവനക്കാരായ സുബിൻ, വിമൽ, സന്ദീപ് എന്നിവരാണ് പരിശീലനവണ്ടിക്ക് നേതൃ നേതൃത്വം നൽകുന്നത്.
ജില്ലയിലെ മുഴുവന്‍ മണ്ഡലത്തിലും പര്യടനം നടത്തി വോട്ടുവണ്ടിയുടെ സേവനം പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img